SignIn
Kerala Kaumudi Online
Saturday, 19 September 2026 3.39 AM IST

നടപടി സ്വീകരിക്കും

anto

പത്തനംതിട്ട : ജില്ലയിലെ പൊതുശൗചാലയങ്ങളുടെ നടത്തിപ്പിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി നിർദ്ദേശം നൽകി. ജില്ല ഡെവലപ്‌മെന്റ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്ത ശേഷമാണ് ബന്ധപ്പെട്ടവരോട് അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെടാൻ എം.പി നിർദ്ദേശം നൽകിയത്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ശൗചാലയങ്ങളുടെ പരിപാലനം ഉറപ്പാക്കാൻ നിർദേശം നൽകണം. ടേക്ക് എ ബ്രേക്ക് പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്നും എം.പി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL