SignIn
Kerala Kaumudi Online
Friday, 02 October 2026 4.53 AM IST

രാഷ്ട്രപിതാവിന്റെ ഓർമ്മകളിൽ അടൂർ തിളങ്ങട്ടെ ഗാന്ധിസ്മൃതി...

union
ടി കെ മാധവം അടൂർ എസ് എൻ ഡി പി യോഗം യൂണിയൻ ഓഫീസിനു മുന്നിലെ ഗാന്ധിജി സ്ഥാപിച്ച ശിലഫലകം ഇളമണ്ണൂരിലെ സ്കൂൾ വിദ്യാർത്ഥികൾ ചരിത്ര സ്മാരകങ്ങളിലേക്കുള്ള യാത്രയിൽ സന്ദർശിച്ചപ്പോൾ

അടൂർ : രാജ്യമെങ്ങും ഇന്നും ഗാന്ധിജയന്തി ആഘോഷിക്കുമ്പോൾ രാഷ്ട്രപിതാവിന്റെ ഓർമ്മകളാൽ ചരിത്രത്തിന്റെ താളുകളിൽ ഇടംനേടിയ ചിലതുകൂടി അടൂരിന്റെ ഗാന്ധിയോർമ്മകളിലുണ്ട്. "ടി.കെ മാധവ സൗധം. മഹാത്മാഗാന്ധി തറക്കല്ലിട്ട കെട്ടിടം എന്ന പെരുമയുള്ള എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ ഓഫീസ്. ശിലാസ്ഥാപനം നടക്കുമ്പോൾ ഇത് കുന്നത്തൂർ യൂണിയൻ ഓഫീസായിരുന്നു. "വടക്കത്തുകാവ് ആൽമരചുവട്. 1934ലെ അടൂർ സന്ദർശനത്തിനിടെ ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്തതായാണ് ചരിത്രം. വലിയ വേദികളോ ആധുനിക സംവിധാനങ്ങളോ ഇല്ലാത്ത കാലത്ത് ഒരു ആൽമരച്ചുവട് രാഷ്ട്രപിതാവിനെയും ജനങ്ങളെയും ഒന്നിപ്പിച്ച വേദിയായതാണ് പ്രത്യേകത. കർഷകത്തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് ഗ്രാമീണരാണ് അവിടെ അദ്ദേഹത്തെ കാത്തുനിന്നത്. സ്വദേശി പ്രസ്ഥാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തങ്ങൾ നെയ്ത കുട്ടകളും വട്ടികളും മുറങ്ങളുമൊക്കെയായാണ് അവർ രാഷ്ട്രപിതാവിനെ വരവേറ്റത്. ഗാന്ധിജിയുടെ ഈ ചരിത്രപ്രധാനമായ സന്ദർശനത്തിന്റെ ഓർമയ്ക്കായി 2014ൽ വടക്കടത്തുകാവ് എൽ.പി സ്കൂൾ മൈതാനത്തെ ആൽമരച്ചുവട്ടിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചു. 2024 ജൂണിൽ മരച്ചില്ല വീണ് പ്രതിമ തകർന്നു. തുടർന്ന് പകരം പുതിയൊരു വെങ്കല പ്രതിമ സ്കൂളിൽ സ്ഥാപിക്കാൻ എത്തിച്ചെങ്കിലും അതിന് ഗാന്ധിജിയുമായി രൂപസാദൃശ്യമില്ലെന്ന പേരിൽ വലിയ പരാതികൾ ഉയരുകയും പുതിയ പ്രതിമ സ്ഥാപിക്കുകയും ചെയ്തു.

"അടൂർ ഗാന്ധിമൈതാനം: നവീകരണം നീളുന്നു

ഗാന്ധിജിയുടെ അടൂർ സന്ദർശനത്തിന്റെ സ്മരണയുമായി ബന്ധപ്പെടുത്തി അദേഹത്തിന്റെ പേര് നൽകിയ ഇടമാണ് അടൂർ ഗാന്ധിസ്‌മൃതി മൈതാനം.ആദ്യം അടൂർ സെൻട്രൽ മൈതാനം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1995ൽ സെൻട്രൽ മൈതാനം നവീകരിച്ചതിന് ശേഷം “ഗാന്ധിസ്മൃതി മൈതാനം” എന്ന് നാമകരണം ചെയ്തു.മൈതാനത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 1925 മാർച്ച് 15ലെ യാത്രയിൽ അടൂരിലൂടെ ഗാന്ധിജി കടന്നു പോയതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഗാന്ധിജിയുടെ സ്മരണകളിൽ അഭിമാനം കൊള്ളുമ്പോഴും അടൂർ ഗാന്ധിസ്‌മൃതി മൈതാനം നവീകരണം അനന്തമായി നീണ്ടു പോകുന്നത് രാഷ്ട്രപിതാവിനോടുള്ള അനാദരവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL