SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കാതെ വളർത്തുനായ്ക്കൾ ഉടമകളുടെ അലംഭാവം

news
പേവിഷ പ്രതിരോധ കുത്തിവയ്പ്

പത്തനംതിട്ട : സർക്കാർ വെറ്ററിനറി ആശുപത്രികളിലെത്തി നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവർ കുറവ്. മൃഗസംരക്ഷണ വകുപ്പ് സെൻസസ് പ്രകാരം ജില്ലയിൽ 61,185 വളർത്തുനായ്ക്കളാണുള്ളത്. എന്നാൽ 2025 -26ൽ ഇതിൽ 26,243 നായ്കൾക്ക് മാത്രമാണ് വാക്‌സിനെടുത്തത്. സ്വകാര്യ വെറ്ററിനറി ആശുപത്രികൾ വഴി വാക്‌സിനെടുക്കുന്നത് ഒഴികെയുള്ള കണക്കാണിത്. ഇതുപ്രകാരം ആകെ വളർത്തുനായ്ക്കളിൽ 42.89 ശതമാനം മാത്രമാണ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് എന്ന് വ്യക്തമാകും. സെൻസസ് പ്രകാരം 61,185 വളർത്തുനായ്ക്കളും 14,080 തെരുവുനായ്ക്കളുമടക്കം ജില്ലയിലാകെ 75,265 നായകളാണുള്ളത്. മൃഗസംരക്ഷണ വകുപ്പ് മുൻ വർഷങ്ങളിലെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഉടമകൾ ഇക്കാര്യത്തിൽ അലംഭാവം തുടരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആകെയുള്ള 14,080 തെരുവ് നായ്ക്കളിൽ 11,645 എണ്ണത്തിനും മുൻവർഷം കുത്തിവയ്പ് എടുത്തിരുന്നു.

നാലാം ഘട്ടത്തിന് തുടക്കം

പ്രതിരോധ കുത്തിവയ്പ് നാലാംഘട്ടത്തിന് നിലവിൽ തുടക്കമായിട്ടുണ്ട്. ഒക്ടോബർ 27വരെയാണ് ക്യാമ്പയിൻ നടപ്പിലാക്കുക. കുത്തിവയ്പിനു വിധേയമാക്കുന്ന ഓരോ നായയ്ക്കും വാക്‌സിൻ സർട്ടിഫിക്കറ്റും ലഭിക്കും. 12 ആഴ്ചക്ക് മുകളിൽ പ്രായമുള്ള ആരോഗ്യമുള്ള നായകളെ നിർബന്ധമായും കുത്തിവയ്പിന് വിധേയമാക്കണം. പ്രാഥമിക കുത്തിവയ്പ്പിന് മൂന്ന്, നാല് ആഴ്ചയ്ക്കുശേഷം ബൂസ്റ്റർ ഡോസും നൽകണം. 55 രൂപയാണ് വാക്‌സിനേഷൻ നിരക്ക്.

♦കുത്തിവയ്പ് നൽകിയ നായ്കൾ


2024 - 25ൽ

...................................
വളർത്തുനായ– 20,867

തെരുവുനായ– 10,909

ആകെ–31776

.......................................

2025 - 26
വളർത്തുനായ : 26,243
തെരുവുനായ : 11,645
ആകെ : 37,888

...............................................
ജില്ലയിലെ നായ്ക്കളുടെ എണ്ണം (മൃഗസംരക്ഷണ വകുപ്പ് സെൻസസ് പ്രകാരം)
വളർത്തുനായ്ക്കൾ : 61,185
തെരുവുനായ്ക്കൾ : 1 4,080
ആകെ : 75,265

......................................
2025 - 26ൽ കുത്തിവയ്പ് എടുത്തത് 42.89 % വളർത്തുനായ്ക്കൾക്ക് മാത്രം

....................................

വാക്‌സിൻ എടുക്കാതിരുന്നാൽ നായയ്ക്ക് പേവിഷബാധ ഏൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മറ്റ് തെരുവ് നായകളോ പേവിഷബാധയുള്ള മറ്റ് മൃഗങ്ങളോ (പൂച്ച, കീരി, വവ്വാൽ ) കടിച്ചാൽ വളരെ എളുപ്പത്തിൽ പേവിഷബാധ ഉണ്ടാകും.പേവിഷബാധയേറ്റാൽ നായയ്ക്ക് മരണം 100% ഉറപ്പാണ്. ഇതിന് ചികിത്സ ലഭ്യമല്ല. മനുഷ്യരിലേക്ക് രോഗം പകരാം

(വെറ്ററിനറി അധികൃതർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL