പത്തനംതിട്ട: ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകഹൃദയ ദിനാചരണം ജില്ലാതല പരിപാടി ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ജോസ് പൈകട കളക്ടറേറ്റ് ജീവനക്കാർക്കായി ബോധവത്കരണ ക്ലാസ് നയിച്ചു. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ഹരികുമാർ സി.പി.ആർ നൽകേണ്ടത് സംബന്ധിച്ച് പരിശീലനം നൽകി. ആരോഗ്യവകുപ്പ് ജില്ല സർവൈലൻസ് ഓഫീസർ ഡോ. കെ.ജീവൻ, എ.ഡി.എം ആർ.രാജലക്ഷ്മി, ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ.കെ.കെ ശ്യാംകുമാർ, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ ആർ.ദീപ, എം.പി.ബിജു കുമാർ, കളക്ടറേറ്റ് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |