SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

മതേതരത്വ സംരക്ഷണ സംഗമം

cpi
മതേതരത്വ സംരക്ഷണ സംഗമം

റാന്നി : ബദലാവ് സരൂരി ഹെ, മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിക്കും.രാജ്യത്തെ മതത്തിന്റെ പേരിൽ തകർക്കുവാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ മതേതരത്വം സംരക്ഷിക്കാൻ വേണ്ടിയാണ് പരിപാടി നടത്തുന്നത്.റാന്നി ഇട്ടിയപ്പാറയിൽ നടക്കുന്ന പരിപാടി സംസ്ഥാന കൗൺസിലംഗം ഡി.സജി ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ മുതിർന്ന നേതാക്കളും വിവിധ സാംസ്‌കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സി.പി.ഐ മണ്ഡലം ആക്ടിംഗ് സെക്രട്ടറി എം.വി പ്രസന്നകുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL