SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

സുസ്ഥിരതാ പദ്ധതി

sss
സുസ്ഥിരതാ പദ്ധതി

റാന്നി: സെന്റ് തോമസ് കോളേജിന്റെ നേതൃത്വത്തിൽ അടുത്ത മൂന്നു വർഷം നടപ്പിലാക്കുന്ന സുസ്ഥിരതാ പദ്ധതികളുടെ ഉദ്ഘാടനം കോളേജ് രസതന്ത്ര വിഭാഗം മുൻ അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ.മേജർ എം.ജി.വർഗീസ് നിർവഹിച്ചു. വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ ഭക്ഷണം ഒരുക്കുന്നതിനായി മാർ ക്രിസോസ്റ്റം ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന വിത്ത് നടീൽ പദ്ധതിക്കുള്ള വിത്തു ശേഖരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് അധ്യക്ഷത വഹിച്ചു. മാനേജർ റോയ് മേലേൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.സുരേഷ് എം.കെ 'ക്യാമ്പസ് ഹരിതസോൺ' പ്രഖ്യാപനം നടത്തി. ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.മാത്യു കുരുവിള, ഭൂമിത്രസേന കോർഡിനേറ്റർ ഡോ.ആർ.അരുണാദേവി, കുമാരി ആര്യനന്ദ പി. എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL