മല്ലപ്പള്ളി : വെള്ളയിൽ ജില്ലാഹോമിയോ ആശുപത്രിയിൽ ലോകഹൃദയ ദിനത്തോടനുബന്ധിച്ച് ബോധ വൽക്കരണ സെമിനാറും മെഡിക്കൽ ക്യാമ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജി.സതീ ഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുസജി, വൈസ് പ്രസിഡന്റ് ആശിഷ് പാലായ്ക്കാമണ്ണിൽ, അംഗം സജിത സലിം, രാജി റോബി, മെഡിക്കൽ ഓഫീസർ ഡോ.എസ്.ഷാക്കിറ, ഡോ.കെ.കെ.സഫ്ന എന്നിവർ പ്രസംഗിച്ചു. ഡോ. എം.ജി.മഞ്ജു ക്ലാസുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |