കോന്നി : മലയാലപ്പുഴ ക്ഷേത്രം ജംഗ്ഷന് സമീപമുള്ള മിനി മാസ്റ്റ് ലൈറ്റ് തകരാറിലായിട്ട് ആറുമാസമായി. ക്ഷേത്രം ജംഗ്ഷനിൽ നിന്ന് കൊഴികുന്നം മൂർത്തിക്കാവിലേക്ക് പോകുന്ന ഭാഗത്തെ ജംഗ്ഷനിലെ ലൈറ്റാണ് തകർച്ചയിലായത്. ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രണ്ടുലക്ഷത്തിലധികം രൂപ വിനിയോഗിച്ച് 2020ൽ സ്ഥാപിച്ചതാണിത്. ജംഗ്ഷന് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡും ലൈറ്റ് തെളിയാത്തതിനാൽ ഇരുട്ടിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |