SignIn
Kerala Kaumudi Online
Sunday, 04 October 2026 3.46 AM IST

ജനകീയ കരൾരോഗ ബോധവത്കരണ പദ്ധതിയുമായി ചെങ്ങന്നൂർ ഡോ.കെ.എം.സി. ഹോസ്പിറ്റൽ

23
‘ഡോക്ടർ കെ.എം.സി. കരൾസ്പർശം’ ജനകീയ കരൾരോഗ ബോധവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു നിർവഹിക്കുന്നു

ചെങ്ങന്നൂർ: കരൾ രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനായി ചെങ്ങന്നൂർ ഡോ.കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജനകീയ ആരോഗ്യ ബോധവത്കരണ പദ്ധതിക്ക് തുടക്കമായി. ‘ഡോക്ടർ കെ.എം.സി. കരൾസ്പർശം’ എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ലിജു നിർവഹിച്ചു. കേരളത്തിലെ വിവിധ നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലേയും ചെയർമാൻമാർ, ചെയർപേഴ്സൺമാർ, പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് ബൃഹത്തായ പദ്ധതി നടപ്പാക്കുന്നത്.ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും അതിനായി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുന്നതിനും ഇത്തരം ജനകീയ പദ്ധതികൾക്ക് സാധിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ.ഫാ.ഡോ.അലക്സാണ്ടർ കൂടാരത്തിൽ പറഞ്ഞു. യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. അദ്ധ്യക്ഷത വഹിച്ചു. ക്യാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ.എം.വി.പിള്ള മുഖ്യപ്രഭാഷണം നടത്തി. ട്രോമാ കെയർ ബോധവത്കരണ പദ്ധതിയുടെ അഡ്വൈസറായ റിട്ട.എസ്.പി.ആർ.ഡി.അജിത്തിനെ ചടങ്ങിൽ ആദരിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ഗീവർഗീസ് കെ.മാത്യു, ഗ്യാസ്‌ട്രോ - ട്രാൻസ്‌പ്ലാന്റ് സർജൻ ഡോ.മുരളി അപ്പുക്കുട്ടൻ, സ്മിതാ രാജേഷ്, മനീഷ് കീഴാമഠത്തിൽ, സിന്ധു അനിൽ, വൃന്ദ എസ്.കുമാർ, റീനാ സാമുവൽ, സജിതാ മനു, ബി.കെ.പ്രസാദ്, കൃഷ്ണപുരം ജെസി കോശി, പ്രമോദ് കുമാരി, ജിജി കുഞ്ഞുകുഞ്ഞു, അനീഷാ ബിജു, ആൻസി ബിജോയ്, സ്റ്റാൻലി സാമുവൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL