പത്തനംതിട്ട : പോക്‌സോ കേസിൽ പ്രതിക്ക് രണ്ടേകാൽ വർഷം തടവും 8,500രൂപ പിഴയും ശിക്ഷ. മല്ലപ്പള്ളി കീഴ്വായ്പ്പൂര് അറയ്ക്കൽ വീട്ടിൽ ബിനീഷ് (ജയകൃഷ്ണൻ - 42) നെയാണ് പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി ജഡ്ജി മഞ്ജിത്.ടി ശിക്ഷിച്ചത്. 2025 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനാലുകാരിയെ ശല്യം ചെയ്ത കേസിലാണ് കീഴ്വായ്പൂർ പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ.ആർ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |