
വടശ്ശേരിക്കര : കൂത്താടിമൺ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അടൂർ ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് എൻജിനീയറിംഗിന്റെ സഹകരണത്തോടുകൂടി കതിർ ലൈബ്രറി ആരംഭിച്ചു. റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അരുൺ സെൽവൻ ഉദ്ഘാടനം ചെയ്തു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു അദ്ധ്യക്ഷതവഹിച്ചു. ഐ.എച്ച്.ആർ.ഡി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീദീപ ലൈബ്രറി ബുക്കുകൾ വി.എസ്.എസ് പ്രസിഡന്റ് മാത്യു ടി.ഡിക്ക് കൈമാറി. വടശ്ശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത്.എസ് സ്വാഗതവും വി.എസ്.എസ് സെക്രട്ടറി വിജി.വി കൃതജ്ഞതയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |