
തിരുവല്ല : സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മണിപ്പുഴയിൽ നിർമ്മാണം പൂർത്തീകരിച്ച ഡോൾഫിൻ ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ പ്രവർത്തനം തുടങ്ങി. ഉദ്ഘാടനവും ആദ്യമത്സ്യ വിൽപ്പനയും അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ നിർവഹിച്ചു. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.ബാലചന്ദ്രൻ അദ്ധ്യക്ഷനായി. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് ഡിവിഷൻ അംഗം ശശികല ശ്രീകുമാർ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മിലി ഗോപിനാഥ്, മത്സ്യഭവൻ ഓഫീസർ കെ.എസ്.ടെസ്സി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |