
ഇലന്തൂർ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പി.ടി.എ.,വി.ബി.ജി. റാംജി.എന്നിവയുടെ നേതൃത്വത്തിൽ ഇടപ്പരിയാരം ജി.എൽ.പി.എസിൽ വിഷരഹിതജൈവ പച്ചക്കറി പദ്ധതി ആരംഭിച്ചു. വാർഡ് മെമ്പർ കെ.ജി.റെജി ഉദ്ഘാടനം ചെയ്തു.പി.ടി.എ. വൈസ് പ്രസിഡന്റ് വി.ആർ.സുലോചനൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ ജീവൻ രാജ്,ബിന്ദു ബി.ബി.,വി.ബി.ജി. റാംജി.മേഡ്രൻ ഗീതാ പ്രസാദ്,സുധ രംഗനാഥൻ,രാധാ രമണൻ, ശ്രീകുമാരി,അമ്പിളി എന്നിവർ പ്രസംഗിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ ശുചീകരണ ശ്രമദാനത്തിന്റെ ഭാഗമായാണ് 'സ്‌കൂൾ കിച്ചണിലേക്കുള്ള വിഷരഹിതജൈവ പച്ചക്കറി പദ്ധതിയ്ക്ക്' ചീര തൈകൾ നട്ട് തുടക്കം കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |