
തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവല്ല - പുളിക്കീഴ് ബ്ലോക്കുകളുടെ സംയുക്ത സമ്മേളനവും വയോജന ദിനാചരണവും അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് ട്രഷറി നിർമ്മാണം ഉൾപ്പെടെയുള്ള പെൻഷൻകാരുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പ്രൊഫ.പി.എസ്. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ.ഡോ.അലക്സാണ്ടർ കെ.സാമുവൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ടി.എ.എൻ ഭട്ടതിരിപ്പാട് , പ്രൊഫ.ഏ.റ്റി.ളാത്തറ, സി.പി.ജോൺ, ഡോ.കെ.ഐസക്, ജെ.ശ്രീദേവി, എം.പി.കൃഷ്ണകുമാരിയമ്മ എന്നിവർ പ്രസംഗിച്ചു. ഏ.വി.ജോർജ് വയോജന സംരക്ഷണ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |