SignIn
Kerala Kaumudi Online
Monday, 05 October 2026 1.39 AM IST

ലൈഫ് ലൈൻ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ വിസ്മയമായി, അടിപൊളി പാട്ടുപോലെ സംയോജിത ചികിത്സ

lifeline
ലൈഫ് ലൈൻ ആശുപത്രി സംഘടിപ്പിച്ച 'ദി മെഡിക്കൽ ഓർക്കസ്ട്ര 2026' എന്ന ശാസ്ത്രീയ സമ്മേളനം പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ ബ്ലെസ്സി ഉദ്‌ഘാടനം ചെയ്യുന്നു. ലൈഫ് ലൈൻ നെഫ്രോളജി വിഭാഗം മേധാവി ഡോ നിഷി മാത്യു, ചെയർമാൻ ഡോ എസ് പാപ്പച്ചൻ, കാർഡിയോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ സാജൻ അഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, ഡയറക്ടർ ഡോ മാത്യു പാപ്പച്ചൻ, പൾമനോളജി വിഭാഗം മേധാവി ഡോ അർജുൻ സുരേഷ്, സിഇഒ ഡോ ജോർജ് ചാക്കച്ചേരി എന്നിവരാണ് സമീപം

അടൂർ : വിവിധ സ്പെഷ്യാലിറ്റികളിലെ വിദഗ്ദ്ധരെ ഒരുമിച്ച് അണിനിരത്തി, സംയോജിത ചികിത്സാ തീരുമാനങ്ങൾ രൂപപ്പെടുത്തുന്ന തുടർമെഡിക്കൽ വിദ്യാഭ്യാസ പരിപാടിയായ ‘ദി മെഡിക്കൽ ഓർക്കസ്ട്ര 2026’ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി ഉദ്ഘാടനംചെയ്തു. വ്യത്യസ്ത വാദ്യോപകരണങ്ങൾ ഏകോപിപ്പിച്ച് സംഗീതസൃഷ്ടി രൂപപ്പെടുന്നതുപോലെ, “ഒരു രോഗി – പല വിദഗ്ദ്ധർ – ഒരു ചികിത്സാ തീരുമാനം” എന്ന ആശയമാണ് മെഡിക്കൽ ഓർക്കസ്ട്രയുടെ കാതൽ. ഒൻപത് ‘സിംഫണികളിലായി’ നടന്ന സമ്മേളനത്തിൽ ഐ സിയുവിലെ ഗുരുതര രോഗാവസ്ഥ, പൾമണറി എംബോളിസം, യുവാക്കളിലെ ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയമരണവും, പക്ഷാഘാതം, ഫാറ്റി ലിവർ, അമിതവണ്ണം, വാക്സിനേഷൻ, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള ശാരീരികക്ഷമത തുടങ്ങിയ സങ്കീർണ ക്ലിനിക്കൽ സാഹചര്യങ്ങൾ ചർച്ച ചെയ്തു. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചൻ അദ്ധ്യക്ഷതവഹിച്ചു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനം ഓൺലൈനായി അവതരിപ്പിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ.സജൻ അഹമ്മദ് ഇസഡ്, പൾമണോളജി വിഭാഗം മേധാവി ഡോ.അർജുൻ സുരേഷ് എന്നിവർ സംസാരിച്ചു. ലൈഫ് ലൈൻ ഡയറക്ടർ ഡോ.മാത്യു പാപ്പച്ചൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ.നിഷി മാത്യു എന്നിവർ ബ്ലെസ്സിക്ക് ഉപഹാരം നൽകി. വൈദ്യശാസ്ത്രവും സംഗീതവും തമ്മിലുള്ള ആശയപരമായ ബന്ധം അവതരിപ്പിക്കുന്നതിനായി ബീഥോവൻ, മൊസാർട്ട്, ഹാൻസ് സിമ്മർ, എ.ആർ.റഹ്മാൻ, ഇളയരാജ എന്നിവരുടെ സംഗീതം കോർത്തിണക്കിയ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ.സജൻ അഹമ്മദും മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോണും നേതൃത്വം നൽകി.

200ലേറെ ഡോക്ടർമാർ

കാർഡിയോളജി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, പൾമണോളജി, നെഫ്രോളജി, ഗ്യാസ്ട്രോഎന്ററോളജി, എൻഡോക്രൈനോളജി, ഓങ്കോളജി, ഹെമറ്റോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, എമർജൻസി മെഡിസിൻ, അനസ്തേഷ്യ, സർജറി, ഡെർമറ്റോളജി, റൂമറ്റോളജി തുടങ്ങി വിവിധ വിഭാഗങ്ങളിൽനിന്നുള്ള 200ലേറെ ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു.

ആധുനിക ചികിത്സയിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ അറിവും അനുഭവവും ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ‘മെഡിക്കൽ ഓർക്കസ്ട്ര’ മുന്നോട്ടുവയ്ക്കുന്നത്. ചികിത്സയുടെ കേന്ദ്രബിന്ദു രോഗിയും രോഗമുക്തിയുമാകണം.

ബ്ലെസി,
ചലച്ചിത്ര സംവിധായകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL