SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

മുറിപ്പാറ - പന്നിക്കുഴി റോഡ്, മൂന്ന് കി.മീ നീളുന്ന ശോചനീയത

road-2

പത്തനംതിട്ട : മൂന്ന് കിലോമീറ്റർ മാത്രം നീളമുള്ള മുറിപ്പാറ - പന്നിക്കുഴി റോഡ് ചെന്നീർക്കര പഞ്ചായത്തിലെ അഞ്ച് വാർഡിലെ ജനങ്ങൾക്ക് നൽകുന്ന യാത്രാദുരിതം ചെറുതല്ല.

മഴ പെയ്താൽ ചെളിയും വെള്ളവും നിറഞ്ഞ് പൂട്ടിയടിച്ച പാടം പോലെയാകുന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. വിദ്യാർത്ഥികളടക്കം ആയിരത്തിലധികം ആളുകൾ ദിവസേന സഞ്ചരിക്കുന്ന റോഡ് ചെളിക്കുളമായിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഓമല്ലൂർ - അമ്പലക്കടവ് റോഡിലെ മുറിപ്പാറ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡിൽ 50 മീറ്റർ പിന്നിട്ടിൽ തകർച്ചയുടെ തീവ്രത അനുഭവിക്കാനാകും. ടാറിംഗ് ഇളകി റോഡിൽ രൂപപ്പെട്ട കുഴികൾ അപകടക്കെണികളുമാണ്. ഏതാനും ദിവസം മുൻപ് വാട്ടർ അതോറിറ്റി അധികൃതർ പൈപ്പ് സ്ഥാപിക്കാനായി റോഡിന്റെ ഒരുവശത്ത് വലിയ കുഴിയെടുത്തു. ഇതോടെ റോഡിന്റെ സ്ഥിതി കൂടുതൽ പരിതാപകരമായി.

ചെന്നീർക്കര ഗവൺമെന്റ് ഐ.ടി.ഐ, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ, ശാലോം പബ്ലിക് സ്‌കൂൾ, എം.ഡി.എൽ.പി സ്‌കൂൾ, ശ്രീനാരായണ പബ്ലിക് സ്‌കൂൾ, കൃഷിഭഷൻ, പന്നിക്കുഴി അങ്കണവാടി, നന്നായികുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം, ശ്രീനാരായണ ഗിരി ശിവക്ഷേത്രം ചെന്നീർക്കര , അമ്പലത്തുംപാട്ട് ഗുരുമന്ദിരങ്ങൾ , മാർത്തോമ്മ പള്ളി, സി.എസ്.ഐ പള്ളി തുടങ്ങിയിടങ്ങളിലേക്ക് പോകാൻ ഈ റോഡിലൂടെ സഞ്ചരിക്കണം.
സ്‌കൂൾ ബസുകളും മൂന്ന് സർവീസ് ബസുകളും സ്വകാര്യ വാഹനങ്ങളുമടക്കം നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.

പദ്ധതിയുണ്ട്

കഴിഞ്ഞ ഒന്നര വർഷത്തിലധികമായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കിലും തകർച്ച പരിഹരിക്കാനായില്ല. ഗ്രാമീണ റോഡുകളുടെ പുനർ നിർമ്മാണത്തിനായുള്ള 10 കോടി രൂപയുടെ പദ്ധതിയിൽ ഇടംപിടിച്ചെങ്കിലും സർക്കാർ മാറിയതോടെ ടെൻഡറിലൊതുങ്ങി.

റോഡ് പുനർനിർമ്മാണം വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളും അതിലധികം കുടുംബങ്ങളുമാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.

അഭിരാജ്.ആർ

കമ്മിറ്റി അംഗം

എസ്.എൻ.ഡി.പിയോഗം

ചെന്നീർക്കര ശാഖ

മുറിപ്പാറ - പന്നിക്കുഴി , കേന്ദ്രീയ വിദ്യാലയം ഊന്നുകൾ റോഡുകളുടെ പുനർനിർമ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചിരുന്നു. ടെൻഡർ പൂർത്തിയാക്കിയെങ്കിലും നിർമ്മാണപ്രവർത്തികൾ നീണ്ടു പോകുകയാണ്.

മധു.എം.ആർ

ഗ്രാമപഞ്ചായത്ത് അംഗം

ചെന്നീർക്കര


റോഡിന്റെ നീളം : 3 കിലോമീറ്റർ

റോഡ് കടന്നുപോകുന്നത്:

ചെന്നീർക്കര പഞ്ചായത്തിലെ അഞ്ചു വാർഡുകളിലൂടെ

(10,11,12,13,14)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL