തിരുവല്ല : ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യവും ആശയ വിനിമയ സ്വാതന്ത്ര്യവും നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ ഭരണകൂട ഭീകരത അടിയന്തരാവസ്ഥയേക്കാൾ ഭയാനകമാണെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ വർക്കിംഗ് പ്രസിഡന്റ് നിങ്കപ്പദേവരാവർ അഭിപ്രായപ്പെട്ടു. സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)ദേശീയ തലത്തിൽ ആചരിക്കുന്ന ഗാന്ധി, ലോഹ്യ, ജെ.പി തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളുടെ അനുസ്മരണമായി ആചരിക്കുന്ന സോഷ്യലിസ്റ്റ് പക്ഷാചരണത്തിന്റ സംസ്ഥാന തല സമാപനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമ്പാൻതോമസ് പ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് അടൂർ റോയി അദ്ധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ സി.പി.ജോൺ,
ടോമി മാത്യു , ലിജോയ്‌തോമസ് , വർഗീസ് തോമസ് ,ജോർജ് ഈപ്പൻ , അബ്ദുൽ റസാഖ് ,
ഫ്രാൻസിസ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |