SignIn
Kerala Kaumudi Online
Friday, 02 October 2026 10.38 PM IST

ആവണിപ്പാറയിൽ വൈദ്യുതി വെളിച്ചം

bulb

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തും. കെ.യു.ജനീഷ് കുമാർ എം.എൽ.എ അനുവദിച്ച 1.57 കോടി രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. ഇതിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് എം.എൽ.എ നിർവ്വഹിക്കും.

പ്രയോജനം 33 കുടുംബങ്ങൾക്ക്

33 കുടുംബങ്ങളിലായി 67 പേരാണ് കോളനിയിൽ താമസിക്കുന്നത്. ഇവരിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും ഉൾപ്പെടും. വൈദ്യുതി എത്തുക എന്നത് കോളനിനിവാസികളുടെ ചിരകാല അഭിലാഷമായിരുന്നു.വനാന്തർ ഭാഗത്തുള്ള കോളനി എന്ന നിലയിൽ വൈദ്യുതി എത്തിക്കാൻ നിരവധി തടസങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന് പരിഹാരമായി ഭൂഗർഭ കേബിൾ വലിച്ചു വൈദ്യുതി എത്തിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. പുനലൂർ സബ്‌സ്​റ്റേഷൻ പരിധിയിൽ പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവിയിൽ നിന്ന് 6.8 കിലോമീ​റ്റർ ദൂരത്തിലാണ് ഭൂഗർഭ കേബിൾ വലിക്കുന്നത്. ആറിനു കുറുകെ പോസ്​റ്റ് സ്ഥാപിച്ച് ലൈൻ വലിക്കും. കെ.എസ്.ഇ.ബിക്കാണ് നിർമ്മാണ ചുമതല.

വനം വകുപ്പ് പ്രത്യേക അനുമതി നൽകി
വനം വകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് കേബിൾ സ്ഥാപിക്കുന്നത്. വനാവകാശ നിയമപ്രകാരം ചെമ്പനരുവി മുതൽ ആവണിപ്പാറ ഗോത്രവർഗ സെ​റ്റിൽമെന്റ് വരെ 6.8 കിലോമീ​റ്റർ ദൂരത്തിൽ 11 കെ.വി. യു.ജി കേബിൾ ഇടുന്നതിന് 0.4 മീ​റ്റർ വീതിയിൽ 0.272 ഹെക്ടർ വനഭൂമി നിബന്ധനകൾക്കു വിധേയമായി വനം വകുപ്പ് വിട്ടു നല്കുകയായിരുന്നു.


വനം വകുപ്പിന്റെ അനുമതി നേടിയെടുക്കാൻ കഴിഞ്ഞതോടെ ഉടനടി നിർമ്മാണം പൂർത്തിയാക്കാൻ കഴിയും. നിശ്ചയിച്ച പ്രകാരം പണികൾ പൂർത്തീകരിച്ച് ആവണിപ്പാറ നിവാസികളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കും.

കെ.യു.ജനീഷ് കുമാർ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL