SignIn
Kerala Kaumudi Online
Friday, 11 September 2026 10.13 AM IST

റോഡി​ലെ കുഴി​ ഭീഷണി​യാകുന്നു

road
മുണ്ടുകോട്ടയ്ക്കൽ പേഴുംകാട്ടിൽപടി മൈലപ്ര റോഡിന് സമീപം തോട്ടുങ്കൽപടിയിൽ മഴവെള്ളപാച്ചിലിൽ ഇടിഞ്ഞു പോയ ഭാഗത്തെ കുഴി

പത്തനംതിട്ട : മുണ്ടുകോട്ടയ്ക്കൽ - പേഴുംകാട്ടിൽപടി മൈലപ്ര റോഡിന് സമീപം തോട്ടുങ്കൽപടിയിൽ മഴവെള്ളപാച്ചിലിൽ ഇടിഞ്ഞു പോയ ഭാഗത്തെ കുഴി അപകടഭീഷണി ഉയർത്തുന്നു.

പത്തനംതിട്ട നഗരസഭ ആറാം വാർഡിലാണ് 8 അടി താഴ്ചയിലുള്ള ഇൗ അപകടക്കെണി. 10 മീറ്ററിലധികം ഭാഗം ഒലിച്ചുപോയിരിക്കുകയാണ്.
ദിവസേന 100 കണക്കിനു വാഹനങ്ങളും സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകളും സഞ്ചരിക്കുന്ന റോഡാണിത്. ഏതു സമയത്തും വാഹനാപകടം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഈ ഭാഗം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സമീപകാലത്തു ഒരു എസ്റ്റിമേറ്റ് എടുത്തതല്ലാതെ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റോഡുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് അധികാരികൾ പാലിച്ചിട്ടില്ല. അടിയന്തരമായി അധികാരികളുടെ ശ്രദ്ധ ഉണ്ടായില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL