SignIn
Kerala Kaumudi Online
Monday, 28 September 2026 9.16 PM IST

അടൂരിൽ വീണ്ടും പൈപ്പ് പൊട്ടൽ

1
അടൂരിൽ ഫയർ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടിയപ്പോൾ

അടൂർ : അടൂരിൽ വീണ്ടും പൈപ്പ് പൊട്ടി.കെ.പി. റോഡിൽഅഗ്നി രക്ഷാ സ്റ്റേഷന് സമീപം ബാങ്കിന് മുൻവശത്ത് കലുങ്കിനടുത്തുകൂടി പോകുന്ന പൈപ്പാണ് പൊട്ടിയത്. വെള്ളം റോഡിലേക്ക് ചീറ്റി തെറിച്ചതോടെ ഇരുചക വാഹനത്തിൽ പോയവർ നനഞ്ഞു കുതിർന്നു .നേരത്തെ കെ.എസ്.ആർ.ടി. ജംഗ്ഷനിൽ പാലത്തിന്റെ കൈവരിയോട് ചേർന്ന് പോകുന്ന പൈപ്പ് നാല് തവണ പൊട്ടിയിരുന്നു. വ്യാഴാഴ്ച ഇട്ട പൈപ്പുകൾ യോജിപ്പിച്ച ഭാഗത്ത് ബെന്റ് തള്ളിപ്പോയതാണ് പുറത്തേക്ക് വെള്ളം ഒഴുകാൻ കാരണം. ട്രയൽ നടത്തിയപ്പോഴാണ് വെള്ളം പുറത്തേക്ക് തള്ളിയതെന്നും പണികൾ ഉടൻആരംഭിച്ചതായും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL