SignIn
Kerala Kaumudi Online
Thursday, 10 September 2026 4.41 AM IST

ഹരി, ശ്രീ... എഴുതി അതിഥി കുടുംബം

assam

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല നടത്തിയ വിദ്യാരംഭ ചടങ്ങിൽ അതിഥി തൊഴിലാളി കുടുംബാംഗങ്ങളും ആദ്യക്ഷരം കുറിച്ചു. ആസാമിലെ സുനിത്പൂർ ജില്ലയിൽ സിലിഖാബരി ഡിവിഷനിൽ ഗഖൂരിജാൻ വീട്ടിലെ ഷഹദുൽ ഇസ്ലാം, ഭാര്യ അഖ്ലിമ ഖാത്തൂൻ , മകൻ ജന്നത്തുൽ ഇസ്ലാം, അഖലീമയുടെ സഹോദരൻ ബഹാദുൽ ഇസ്ലാം എന്നിവരാണ് ഹരിശ്രീ കുറിച്ചത്. അഞ്ച് വർഷമായി പഴകുളത്ത് സ്ഥിര താമസമാക്കിയ ഇവർ മകനെ മലയാളം സിലബസിൽ പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള വിജയദശമി ആഘോഷം ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ സാജിതാ റഷീദ് അദ്ധ്യക്ഷതവഹിച്ചു. പന്തളം അസി.എജ്യൂക്കേഷണൽ ഓഫീസർ ടി.പി.രാധാകൃഷ്ണൻ ആദ്യക്ഷരം എഴുതിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ്.അൻവർഷ , എക്സിക്യുട്ടീവ് അംഗങ്ങളായ ബിജു പനച്ചവിള, എസ്.താജുദ്ദീൻ റാവുത്തർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അക്ഷരമാല പഠന പുസ്തകങ്ങൾ സമ്മാനിച്ചു. ജോയിന്റ് സെക്രട്ടറി ആർട്ടിസ്റ്റ് പഴകുളം ആന്റണി അക്ഷരഗാനം ആലപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL