SignIn
Kerala Kaumudi Online
Sunday, 05 July 2026 12.04 AM IST

നിറഞ്ഞ് കവിഞ്ഞ് എം.സി.എഫ്, വാർഡുകൾ തമ്മിൽ തർക്കം

nirvilakam

കോഴഞ്ചേരി : കുറിച്ചിമുട്ടം - നീർവിളാകം റോഡ് സൈഡിലെ എം.സി.എഫിന് സമീപം മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിന്റെ പേരിൽ രണ്ട് വാർഡുകൾ തമ്മിൽ തർക്കം. മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുകയാണ്. 17,18 വാർഡുകളിലെ അതിരായ കുറിച്ചിമുട്ടം കാണിക്ക മണ്ഡപത്തിന് സമീപമാണ് എം.സി.എഫ് സ്ഥാപിച്ചത്. ഇവിടെ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കാൻ കാരണം എം.സി.എഫ് സ്ഥാപിച്ചതാണെന്ന് പതിനെട്ടാം വാർഡായ നീർവിളാകം പഞ്ചായത്തംഗം ഷീജാ പ്രമോദ് പറയുന്നു. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു. പതിനേഴാം വാർഡായ കുറിച്ചിമുട്ടത്തെ പഞ്ചായത്തംഗത്തെയും ഇക്കാര്യം ധരിപ്പിച്ചിരുന്നതായി ഷീജാ പ്രമോദ് പറഞ്ഞു. അതേസമയം, എം.സി.എഫ് സ്ഥാപിക്കാൻ വേറെ പൊതുഇടം ഇല്ലെന്ന് പതിനേഴാം വാർഡ് അംഗം ശ്രീനി ചാണ്ടിശേരി പറഞ്ഞു. പ്രദേശത്ത് ദുർഗന്ധമുണ്ടെന്ന വാദം വസ്തുതാ വിരുദ്ധമാണ്. മാലിന്യം സംസ്കരിക്കാൻ പഞ്ചായത്ത് സൗകര്യമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL