SignIn
Kerala Kaumudi Online
Thursday, 11 June 2026 5.55 AM IST

ടേക്ക്ഓഫ് ചെയ്ത വിമാനത്തിൽ പക്ഷിയിടിച്ചു: തിരിച്ചിറക്കി 

READ ENGLISH VERSION
ddd

ശംഖുംമുഖം: ടേക്ക്ഓഫ് ചെയ്ത വിമാനത്തിൽ പക്ഷിയിടിച്ചതോടെ,വിമാനം അടിയന്തരമായി തിരിച്ചിറക്കി.ഷാർജയിലേക്ക് പറന്നുയർന്ന എയർ അറേബ്യ വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഇടിയിൽ എൻജിൻ ഭാഗത്തുള്ള ഫാനിന്റെ ലീഫുകൾക്ക് കേടുപാടുണ്ടായതോടെ, പറക്കാൻ കഴിയില്ലെന്ന് കണ്ടതോടെയാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.

ബുധനാഴ്ച പുലർച്ചെ 4.49ന് ക്രൂ ഉൾപ്പെടെ 166 യാത്രക്കാരുമായി ഷാർജയിലേക്ക് പറന്ന എയർ അറേബ്യയുടെ ജി 9449-ാം വിമാനം,ടേക്ക് ഓഫിനായി റൺവേയുടെ ഗൺ പോയിന്റിൽ നിന്ന് ഉയർന്ന സമയത്താണ് ഒന്നിലധികം പക്ഷികൾ വിമാനത്തിന്റെ എൻജിൻ ഭാഗത്ത് ഇടിച്ചത്.

ഫാനുകളുടെ ലീഫുകൾക്ക് തകരാർ സംഭവിച്ചതായുള്ള അപകടസിഗ്നൽ വിമാനത്തിന്റെ കോക്ക്പിറ്റലിൽ തെളിഞ്ഞതോടെ,വിമാനം അടിയന്തരമായി തിരിച്ചിറക്കണമെന്ന് പൈലറ്റ് എയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് സന്ദേശം നൽകി.എ.ടി.സിയിലേക്ക് സന്ദേശം ലഭിച്ചതോടെ മറ്റുവിമാനങ്ങളുടെ ടേക്ക്ഓഫ് ലാൻഡിംഗ് സമയങ്ങൾക്ക് ചെറിയ വ്യത്യാസം നൽകി വിമാനത്തിന് അടിയന്തര ലാൻഡിംഗിനുള്ള അനുമതി നൽകുകയായിരുന്നു.

വിമാനം തുടർപറക്കലിന് സജ്ജമല്ലെന്ന് കണ്ടെത്തിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.ഷാർജയിൽ നിന്ന് എയർഅറേബ്യയുടെ വിദഗ്ദ്ധ സംഘം എത്തിയാൽ മാത്രമേ തകരാർ പരിഹരിക്കാൻ കഴിയൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL