SignIn
Kerala Kaumudi Online
Thursday, 16 July 2026 10.08 AM IST

എക്‌സൈസും പൊലീസുമായി കൈകോർത്ത് കുടുംബശ്രീ; 'പ്രോജക്ട് ന്യൂ ഹൊറൈസൺ' ബോധവൽക്കരണ പരിപാടികൾ പൂർത്തിയായി

kudumbashree-excise

തിരുവനന്തപുരം: ലഹരിമുക്തവും സുരക്ഷിതവുമായ സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പ്രോജക്ട് ന്യൂ ഹൊറൈസൺ' ലഹരിവിരുദ്ധ ബോധവൽക്കരണ കാമ്പയിൻ വിജയകരമായി പൂർത്തിയായി. കുടുംബശ്രീ ജില്ലാ മിഷൻ, സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്, ജില്ലയിലെ വിവിധ ജെൻഡർ റിസോഴ്സ് സെന്ററുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടുനിന്ന പരിപാടിക്കാണ് സമാപനമായത്. എക്‌സൈസ് വകുപ്പ്, കേരള പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് ഈ ജനകീയ കാമ്പയിൻ നടപ്പിലാക്കിയത്.

ലഹരി ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് പൊതുജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ ഈ കാലയളവിൽ കഴിഞ്ഞു. കാമ്പയിന്റെ ഭാഗമായി വൈവിദ്ധ്യമാർന്ന നിരവധി പരിപാടികളാണ് ജില്ലയിലുടനീളം സംഘടിപ്പിച്ചത്. പൊതുജനങ്ങൾക്കായി വിപുലമായ ബോധവൽക്കരണ ക്ലാസുകൾ, ഒപ്പുശേഖരണം (സിഗ്‌നേച്ചർ ക്യാമ്പയിൻ), പോസ്റ്റർ ക്യാമ്പയിൻ, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ ഇതിന്റെ ഭാഗമായി നടന്നു. കൂടാതെ, പ്രദേശങ്ങളിൽ ലഹരി ഉപയോഗത്തിനും വിപണനത്തിനും സാദ്ധ്യതയുള്ള കേന്ദ്രങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനുള്ള'സ്‌പോട്ട് ഐഡന്റിഫിക്കേഷൻ' പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കി.


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിരന്തരമായ നിരീക്ഷണം ഉറപ്പാക്കുന്നതിനുമായി സി.ഡി.എസ് തലത്തിൽ പ്രത്യേക 'ലഹരിവിരുദ്ധ ടാസ്‌ക് ഫോഴ്സുകൾ' രൂപീകരിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ഏകോപനത്തോടെയും വിപുലമായ ജനപങ്കാളിത്തത്തോടെയും നടപ്പിലാക്കിയ 'പ്രോജക്ട് ന്യൂ ഹൊറൈസൺ', തിരുവനന്തപുരം ജില്ലയിൽ ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായൊരു ജനകീയ ഇടപെടലായി മാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, EXCISE, LATESTNEWS, KERALAPOLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL