SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

ഗുരുദേവ ക്ഷേത്രത്തിന്റെ ചില്ല് തകർത്ത് കാണിക്കവഞ്ചി കവർന്നു

guru

നേമം: കാട്ടാക്കട റോഡിൽ നരുവാമൂട് കഴിഞ്ഞുള്ള നടുക്കാട് ജംഗ്ഷന് സമീപത്തെ ഗുരുദേവ ക്ഷേത്രത്തിന്റെ ചില്ല് തകർത്ത് കാണിക്കവഞ്ചി കവർന്നതായി പരാതി. ഇന്നലെ രാവിലെ പൂജയ്‌ക്കായി എത്തിയപ്പോഴാണ് മന്ദിരത്തിന്റെ ചില്ല് തകർത്തത് ശ്രദ്ധയിൽപ്പെട്ടത്.

ഗുരുധർമ്മ പ്രചരണ സഭ ഭാരവാഹികൾ നരുവാമൂട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് നടുക്കാട് ജംഗ്ഷനിൽ നാട്ടുകാരുടെ പ്രതിഷേധയോഗം നടന്നു. ഗുരുധർമ്മ പ്രചരണ സഭ യുവജനവേദി സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ.എസ്.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു. നരുവാമൂട് വിനോദ് അദ്ധ്യക്ഷനായി.

സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.എം.ബഷീർ,പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്,ഡി.സി.സി ജനറൽ സെക്രട്ടറി നരുവാമൂട് ജോയി,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പള്ളിച്ചൽ ബിജു,പഞ്ചായത്ത് അംഗം രജിത്ത്,ആർ ജിജു,എസ്.കൃഷ്ണൻ, ഉദയകുമാർ,നരുവാമൂട് ചന്ദ്രൻ,തുളസീധരൻ,മാലിനി,കവിത,പ്രമോദ്,ബാബു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL