SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 PM IST

പുസ്‌തക പ്രകാശനം

തിരുവനന്തപുരം: പാലോട് രവിയുടെ നിയമസഭാ പ്രസംഗങ്ങളടങ്ങിയ 'സഭാസംവാദം' പുസ്‌തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 4.30ന് അയ്യങ്കാളി ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശശി തരൂർ എം.പിക്ക് നൽകി നിർവഹിക്കും. രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും.

ഡോ.ജോർജ് ഓണക്കൂർ പുസ്‌ത‌കാവതരണം നടത്തും. ചടങ്ങിൽ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ക്രിസ്‌മസ് സന്ദേശം നൽകും. ലത്തീൻ അതിരൂപത വികാരി ജനറൽ ഡോ.യൂജിൻ എച്ച്.പെരേര,സ്വാമി സൂക്ഷ്‌മാനന്ദ,പാളയം ഇമാം വി.പി.സുഹൈബ് മൗലവി എന്നിവർ വിശിഷ്ടാതിഥികളാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL