തിരുവനന്തപുരം: സുഗതകുമാരിയുടെ നാലാം ചരമവാർഷിക ദിനമായ ഇന്ന് വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ അനുസ്‌മരണ സമ്മേളനങ്ങൾ നടത്തും. തൈക്കാട് ഗണേശത്തിൽ സുഗത നവതി ആഘോഷസമിതിയുടെ നേതൃത്വത്തിൽ സുഗതസ്‌മൃതിസദസ് സംഘടിപ്പിക്കും.
വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ എഴുത്തുകാർ,പ്രകൃതിസ്‌നേഹികൾ,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ഡോ എം.വി.പിള്ള അദ്ധ്യക്ഷത വഹിക്കും. ഡോ.വി.പി.ജോയി,പ്രൊഫ.വി.മധുസൂദനൻ നായർ,ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |