നെടുമങ്ങാട്: വേങ്കവിള ഗ്രേങ്കോട്ടുകോണത്തെ കുന്നിന്മുകളിൽ നിന്ന് ഫയർസ്റ്റേഷൻ താലൂക്കാസ്ഥാനത്തേക്ക് വരുന്നു. അടിയന്തര ഘട്ടങ്ങളിൽ യഥാസമയം ഓടിയെത്താൻ കഴിയാതെ ദുരിതത്തിലായിരുന്നു ജീവനക്കാർ. ഫയർ സ്റ്റേഷൻ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന് ഏറെക്കാലമായി നാട്ടുകാരുയർത്തിയ ആവശ്യമാണ് ഒടുവിൽ നടപ്പിലാവുന്നത്.വാമനപുരം ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി ജലസേചനവകുപ്പിന്റെ കൈവശമുണ്ടായിരുന്ന പത്താംകല്ലിലെ 40 സെന്റ് സ്ഥലം മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടലിന്റെ ഫലമായി ഫയർസ്റ്റേഷന് അനുവദിച്ചു. ഇവിടെ,ആധുനിക നിലവാരത്തിൽ മികച്ച സൗകര്യങ്ങളോ പുതിയ ഫയർസ്റ്റേഷൻ ഉയരും.കെട്ടിട നിർമ്മാണത്തിന് 2.95 കോടിയുടെ ഭരണാനുമതി ലഭിച്ചതായും പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
