തിരുവനന്തപുരം: നീറ്റ് - സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.പേട്ട റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം നിരഞ്ജൻ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ജിതിൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി കെ.യു.നികുഞ്ജൻ,ജില്ലാ കമ്മിറ്റി അംഗം ശംഭു.എം.എസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |