തിരുവനന്തപുരം: കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ എഡ്യുക്കേഷണൽ കോൺക്ളേവ് വെഞ്ഞാറമൂട് മുസ്ളിം അസോസിയേഷൻ കോളേജ് ഒഫ് എൻജിനിയറിംഗിൽ നടക്കും.15,17,19 തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4വരെയാണ് കോൺക്ലേവ്.സുധീർഷ പാലോട് എം.എൽ.എ ഉദ്ഘാടനം ചെയ്യും.കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക മുഖ്യാതിഥിയാകും. പ്ളസ്ടു,ഡിപ്ളോമ,ഐ.ടി.ഐ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജനാബ് നാസർ കടയറ,ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |