
നെടുമങ്ങാട്: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് നെടുമങ്ങാട് തോട്ടുമുക്കിൽ 1.095 കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് പാണോട് കിഴക്കുംകര തോട്ടുമുക്ക് നൗഫൽ (27), കരിപ്പൂര് പുലിപ്പാറ നരിച്ചിലോട് എ.ആർ മൻസിലിൽ മുഹമ്മദ് റാഷിദ് (26),കരകുളം അയണിക്കാട് വടക്കേവിള നിലക്കൽ വീട്ടിൽ ശരത് (22) എന്നിവരാണ് അറസ്റ്റിലായത്.കഞ്ചാവ് കൈമാറ്റം നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടുമുക്കിലെത്തിയ പൊലീസിനെ കണ്ട് പ്രതികൾ കഞ്ചാവ് സൂക്ഷിച്ച കവർ കാട്ടിലേക്ക് വലിച്ചെറിഞ്ഞു.തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.നെടുമങ്ങാട് എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ ഡാൻസാഫ് -ഷാഡോ ടീമുകൾ ചേർന്നാണ് പ്രതികളെ കീഴടക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |