SignIn
Kerala Kaumudi Online
Thursday, 11 June 2026 4.34 AM IST

അമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ച അയൽവാസിയെ മകൻ തലയ്‌ക്കടിച്ചു

പോത്തൻകോട്: രാത്രിയിൽ അമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ച അയൽവാസിയായ യുവാവിന്റെ തലയ്‌ക്കടിച്ച് മകൻ. ചുറ്റികയുടെ പിടി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ തലയ്‌ക്ക് മൂന്ന് സ്റ്റിച്ചുണ്ട്.

പോത്തൻകോട് അയിരൂപ്പാറയിൽ കഴിഞ്ഞ ദിവസം രാത്രി 8നായിരുന്നു സംഭവം. അയിരൂപ്പാറ ശാന്തിപുരം അമ്പഴക്കോണം എ.കെ.ജി നഗർ സ്വദേശിയായ 40കാരന്റെ തലയ്‌ക്കടിച്ച സംഭവത്തിൽ അയൽവാസിയായ 19കാരനെ പോത്തൻകോട് പൊലിസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: യുവാവിന്റെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് പിണങ്ങിപ്പോയിരുന്നു. ഇതിനുശേഷം ഇയാൾ വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്നു. എന്നാൽ ഇടയ്‌ക്ക് ഇവർ തമ്മിൽ പിണങ്ങി. അതിന് ശേഷം വീട്ടമ്മയെ കാണാൻ മറ്റാരോവരുന്നുണ്ടെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ യുവാവ് വീട്ടമ്മയെ കാണാൻ അവരുടെ വീട്ടിലെത്തി.

അടുക്കള ഭാഗത്തുവച്ച് വീട്ടമ്മയുമായി സംസാരിച്ചു നിന്ന യുവാവ് അവരെ കടന്നുപിടിച്ചത് മകൻ കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് പോത്തൻകോട് പൊലീസ് പറയുന്നത്. ആക്രമണത്തിൽ ഇടതു പുരികത്തിന് പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പോത്തൻകോട് പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL