തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മിഷണറായി ഡോ.അരുൾ.ആർ.ബി കൃഷ്‌ണ ചുമതലയേറ്റു.സ്ഥാനമൊഴിഞ്ഞ കെ.കാർത്തിക് അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. കൈതമുക്ക് ചെമ്പകശേരി സ്വദേശിയായ ഡോ.അരുൾ നേരത്തേ സിറ്റി പൊലീസിൽ ഡെപ്യൂട്ടി കമ്മിഷണറായിരുന്നു.എറണാകുളം റേഞ്ച് ഡി.ഐ.ജിയായിരിക്കെയാണ് സിറ്റി പൊലീസ് കമ്മിഷണറായുള്ള നിയമനം.നഗരത്തിൽ എല്ലാവർക്കും സമാധാനപരമായ ജീവിതം ഉറപ്പാക്കുന്നതിനാവും മുൻഗണനയെന്നും ജനങ്ങൾക്ക് സുരക്ഷിത ജീവിതമൊരുക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഡോ.അരുൾ 'കേരളകൗമുദി'യോട് പറഞ്ഞു.വനിതാ സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. രാത്രികാല പട്രോളിംഗ് അടക്കം ശക്തിപ്പെടുത്തും.നഗരത്തിൽ സി.സി.ടി.വി ക്യാമറാ നിരീക്ഷണം കൂട്ടും.ജനങ്ങളുടെ സഹകരണത്തോടെ പൊലീസിംഗ് ശക്തമാക്കുമെന്നും കമ്മിഷണർ പറഞ്ഞു.റിട്ട. എസ്.ഐ ജി.ബി.ബാലകൃഷ്‌ണന്റെയും ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച ശ്രീരഞ്ജിനിയുടെയും മകനാണ്.ഭാര്യ ദേവി ഡോക്ടറാണ്. മകൻ ഭരത് ഡി.കൃഷ്ണ ആറാം ക്ലാസിൽ ക്രൈസ്റ്റ് നഗർ സ്കൂളിൽ പഠിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |