തിരുവനന്തപുരം: സ്ത്രീപീഡനവും കൊലപാതകവും അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരെ മന്ത്രിമാരാക്കുന്ന ഉത്തരേന്ത്യൻ മോഡൽ കേരളത്തിൽ നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അത്തരം ശ്രമങ്ങൾ ഇവിടെ അനുവദിക്കില്ലെന്നും കെ.എൻ.ബാലഗോപാൽ എം.എൽ.എ പറഞ്ഞു.
കാപ്പാക്കേസിൽ ജയിലിലടച്ച വാഴോട്ടുകോണത്തെ ബി.ജെ.പി കൗൺസിലർ സുഗതനെ നഗരസഭ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,മുൻ എം.എൽ.എമാരായ ഡി.കെ.മുരളി, വി.കെ.പ്രശാന്ത്,എൽ.ഡി.എഫ് ജില്ലാ നേതാക്കളായ കെ.എസ്.ബാബു,പാളയം രാജൻ,അഗസ്തി പുത്രൻ,പീരു മുഹമ്മദ്,അഡ്വ.പോത്തൻകോട് വിജയൻ,എ.എൽ.എം കാസിം,അഡ്വ.രാഖി രവികുമാർ,പി.കെ.രാജു,കെ.ശ്രീകുമാർ,ടി.എൻ.സീമ എന്നിവരും പങ്കെടുത്തു. എൽ.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.എസ്.ഫിറോസ് ലാൽ നന്ദി പറഞ്ഞു.
കൗൺസിൽ യോഗം
വിളിച്ചിലെങ്കിൽ റിലേ സത്യഗ്രഹം
ഒരു മാസമായി നഗരസഭാ കൗൺസിൽ യോഗം വിളിക്കുന്നില്ലെന്നും 23നകം യോഗം വിളിച്ചില്ലെങ്കിൽ എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭയ്‌ക്ക് മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്തുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. കൗൺസിൽ യോഗം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |