
തിരുവനന്തപുരം: പള്ളിപ്പുറത്ത് അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം.ലിജു. പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കാറിടിച്ച് റോഡരികിൽ പരിക്കേറ്റ് കിടന്ന കൊട്ടാരക്കര സ്വദേശിയായ റിജോയെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചത്.
മന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പൈലറ്റ് വാഹനത്തിൽ യുവാവിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിനെ ഇടിച്ച ശേഷം നിറുത്താതെ പോയ കാറിനെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മന്ത്രി പൊലീസിന് നിർദ്ദേശം നൽകി. ആശുപത്രിയിലെത്തി യുവാവുമായി സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |