SignIn
Kerala Kaumudi Online
Thursday, 18 June 2026 2.06 AM IST

മഴ കനത്താൽ തലസ്ഥാനത്ത് വിമാനം ഇറങ്ങാൻ അനുമതിയില്ല ഐ.എൽ.എസ് സംവിധാനം നോക്കുകുത്തി

ശംഖുംമുഖം: പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങൾ സുഗമായി പറന്നിറങ്ങിയിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ ഇപ്പോൾ, കനത്ത മഴയോ മൂടൽമഞ്ഞോ ഉണ്ടായാൽ വിമാനങ്ങൾക്ക് ഇറങ്ങാനാകുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ റൺവേ കാണാതെ തന്നെ വിമാനമിറക്കാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്റ് ലാൻഡിംഗ്സിസ്റ്റം(ഐ.എൽ.എസ്) സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇതുപയോഗിച്ച് വിമാനം ഇറക്കാനുള്ള അനുമതി എയർട്രാഫിക്ക് കൺട്രോൾ ടവറിൽ നിന്ന് നൽകാത്തതാണ് തടസം.

മുമ്പ് അത്യാവശ്യഘട്ടങ്ങളിൽ പൈലറ്റുമാർ ഈ സംവിധാനം ഉപയോഗിച്ച് ഇവിടെ വിമാനങ്ങൾ ഇറക്കാറുണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് പുലർച്ചെയുണ്ടായ കനത്ത മഴയത്ത് ലാൻഡിംഗിനെത്തിയ വിമാനങ്ങളെ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിടുകയും കാലാവസ്ഥ ശരിയായതിന് ശേഷം തിരികെ ലാൻഡിംഗ് അനുമതി നൽകുകയുമായിരുന്നു.


ഐ.എൽ.എസ് സംവിധാനം

റൺവേ കാണാതെ തന്നെ വിമാനമിറക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം(ഐ.എൽ.എസ്)

വിമാനത്താവളത്തിന്റെ അറ്റത്തും വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ആന്റിനകളിലൂടെയും മറ്റു ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന തരംഗങ്ങളുടെ സഹായത്താൽ കോക്ക്പിറ്റിലെ മോണിറ്ററിൽ റൺവേയുടെ മദ്ധ്യത്തുള്ള വര ഇലക്ട്രോണിക് ലൈനായി പൈലറ്റിന് കാണാനാവും.ഇതിലൂടെ വിമാനങ്ങൾക്ക് റൺവേയിൽ ലാൻഡ് ചെയ്യാം

ദൃഷ്ടിയും ഉപയോഗിക്കുന്നില്ല

 റൺവേ കൃത്യമായി കാണാനും കാലാവസ്ഥയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാനും കഴിയുന്ന ഉപകരണമാണ് ദൃഷ്ടി

ലാൻഡിംഗിനും ടേക്ക് ഓഫിനുമുള്ള അളവുകോലുകളായ അന്തരീക്ഷമർദ്ദം,കാറ്റിന്റെ ഗതി,താപം തുടങ്ങിയവയെക്കുറിച്ചയുളള വിവരങ്ങൾ ദൃഷ്ടിയിൽ നിന്ന് നൽകും

ദൃഷ്ടിയോടെപ്പം സ്ഥാപിച്ചിരിക്കുന്ന റൺവേ വിഷ്വൽ റേഞ്ചിൽ (ആർ.വി.ആർ) നിന്ന് കാലവസ്ഥയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും പൈലറ്റിന് ലഭിക്കും. ഇന്റർനാഷണൽ സിവിൽ എവിയേഷൻ ഓർഗനെഷന്റ മാനണ്ഡമനുസരിച്ച് ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റമുള്ള (ഐ.എൽ.എസ്) വിമാനത്താവളങ്ങളിൽ മാത്രമാണ് റൺവേ വിഷ്വൽ റേഞ്ച് സംവിധാനം പ്രവർത്തിക്കാൻ കഴിയുന്നത്.

ഐ.എൽ.എസ് തകരാർ മുമ്പും

മുമ്പ് റൺവേയിലെ ടേണിംഗ് പാഡുകളുടെ വർക്ക് നടക്കുന്നതിന്റെ ഭാഗമായി എയർട്രാഫിക്കുമായി ബന്ധപ്പെട്ട സ്ഥാപിച്ചിരുന്ന ആന്റിനകൾക്ക് സ്ഥാനചലനം സംഭവിച്ചത് കാരണം ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം പ്രവർത്തിച്ചിരുന്നില്ല. എയർപോർട്ട് അതോറിട്ടി ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ അധികൃതർക്ക് അടിയന്തരമായി കത്തുനൽകി. തുടർന്ന് എയർപോർട്ട് അതോറിട്ടിയുടെ കാലിബറേറ്റിംഗ് വിമാനമെത്തി നിരവധി തവണ പറന്ന് ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ ഐ.എൽ.എസ് സംവിധാനത്തിലൂടെ വിമാനങ്ങൾ ഇറക്കാതിരുന്നതിന്റെ കാരണങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL