SignIn
Kerala Kaumudi Online
Thursday, 18 June 2026 3.02 AM IST

എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന്പേർ പിടിയിൽ

photo

ചിറയിൻകീഴ്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചിറയിൻകീഴ് എക്സൈസ് ടീം നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി. ആലംകോട് കൊച്ചുവിള ഭാഗത്ത് നടത്തിയ പരിശോധനയിൽ നാവായിക്കുളം നന്ദു ഭവനിൽ റോബിൻ രാജ് (26), കല്ലമ്പലം എ.എൻ.എസ് മഹലിൽ അൻസർ (38), നാവായിക്കുളം അയിരമൺനില വടക്കുംകരമൂല കുന്നുവിള വീട്ടിൽ ജോഹർ (26)എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 3.41 ഗ്രാം എം.ഡി.എം.എയും 3 ഗ്രാം കഞ്ചാവും കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ സാജൻ.സി, പ്രിവന്റീവ് ഓഫീസർമാരായ സിബു എ.രാജ്,സജിത്ത്.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്.വി.ആർ,അജാസ്,അക്ഷയ്,വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി.ബി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY