തിരുവനന്തപുരം: അതിക്രമങ്ങൾ നേരിടുന്നവർക്ക് സൗജന്യ കൗൺസിലിംഗ് പിന്തുണയുമായി ഭൂമിക സെന്റർ. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും സേവനം ലഭിക്കും. നാഷണൽ റൂറൽ ഹെൽത്ത് മിഷനും സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഭൂമിക (ജെൻഡർ ബേയ്‌സ് വയലൻസ് മനേജ്‌മെന്റ് സെന്റർ). ലിംഗാധിഷ്ഠിത അതിക്രമങ്ങൾ നേരിടുന്നവർക്ക് ഇവിടെ പിന്തുണ ഉറപ്പാക്കുന്നു.
ആദ്യഘട്ടത്തിൽ ഇരകൾക്ക് വിക്ടിം കൗൺസിലിംഗ് നൽകും. തുടർന്ന് ആവശ്യമെങ്കിൽ കപ്പിൾ കൗൺസിലിംഗ്, കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ഫാമിലി കൗൺസിലിംഗ്,കുട്ടികൾക്കുള്ള പ്രത്യേക കൗൺസിലിംഗ് എന്നിവയും നൽകും. പ്രശ്‌നത്തിന്റെ സ്വഭാവം മനസിലാക്കിയ ശേഷമാണ് തുടർ ഇടപെടലുകൾ. ചില കേസുകളിൽ നിയമസഹായം ആവശ്യമായി വരും. ഇത്തരം സാഹചര്യങ്ങളിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ സഹായത്തോടെ അഭിഭാഷകരെ ലഭ്യമാക്കും. ചിലർക്ക് താത്കാലിക താമസസൗകര്യം വേണ്ടിവരും.അത്തരം സാഹചര്യങ്ങളിൽ സാമൂഹ്യക്ഷേമ വകുപ്പ്,ഷെൽട്ടർ ഹോമുകൾ,പൊലീസ്, നിയമ സേവന അതോറിട്ടി എന്നിവയുമായി സഹകരിച്ചാണ് ഭൂമിക പ്രവർത്തിക്കുന്നത്. ജില്ലയിൽ കൂടുതൽ കേന്ദ്രങ്ങൾ വേണമെന്നാവശ്യം ശക്തമാണ്.
പ്രത്യേകത - പ്രവർത്തനങ്ങളിൽ രഹസ്യ സ്വഭാവം
പ്രതിമാസം - ശരാശരി 20 മുതൽ 25 വരെ കുടുംബങ്ങളുമായി ബന്ധപ്പെട്ട കേസുകൾ
ജില്ലയിലെ കൗൺസിലിംഗ് കേന്ദ്രങ്ങൾ
ജനറൽ ആശുപത്രിയിലും
നെയ്യാറ്റിൻകര ജില്ലാശുപത്രിയിലും
കൂടുതലായി
റിപ്പോർട്ട് ചെയ്യുന്നത്
1) ഗാർഹിക പീഡനം
2) വിവാഹേതര ബന്ധങ്ങൾ മൂലമുണ്ടാകുന്ന തർക്കങ്ങൾ
3) വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ
4) കുട്ടികൾക്കെതിരെയുള്ള അതിക്രമം
ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ
1) ഇരകൾക്ക് വൈദ്യസഹായവും സൗജന്യ ചികിത്സയും
2) വിദഗ്ദ്ധ സേവനം ആവശ്യമുള്ളവർക്ക് റഫറൽ സൗകര്യം
3) മറ്റ് വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരുമായി ബന്ധം സ്ഥാപിക്കുന്നവരുടെ കേസുകളാണ് കൂടുതലും എത്തുന്നത്.പലപ്പോഴും പ്രതിസ്ഥാനത്തുള്ള വ്യക്തിയുടെ യഥാർത്ഥ പേരോ വിലാസമോ അറിയാറില്ല.
ദിവ്യ കൃഷ്ണ, ഭൂമിക
ഡിസ്ട്രിക്ട് കോഓർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |