തൃശൂർ : തൃപ്രയാർ കിഴക്കേ നടയിൽ പൈന്നൂർ ആമലത്തുകുളങ്ങര ക്ഷേത്രത്തിനു സമിപം കാറിൽ ഉണ്ടായിരുന്ന സംഘത്തെ ഇന്നോവയിൽ എത്തിയ സംഘം ആക്രമിച്ചു ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. 16 ലക്ഷത്തിൽ ഏറെ രൂപ നഷ്ടപ്പെട്ടെന്ന് ആക്രമിക്കപ്പെട്ടവർ പറഞ്ഞു. കാറിന്റെ ചില്ല് തകർത്ത് മുളക് പൊടി സ്‌പ്രേ ചെയ്താണ് പണം തട്ടിയത്. പാലക്കാടുള്ളവരാണ് തട്ടിപ്പിന് ഇരയായത്. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. ക്ഷേത്രത്തിനു മുന്നിലുള്ള റോഡിൽ ഒരു കാർ കിടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിനിടെ ഇന്നാവോ കാറിൽ പാഞ്ഞെത്തിയ സംഘത്തിലുള്ളവർ നിറുത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തു മുളക് പൊടി സ്‌പ്രൈ ചെയ്തു പണം തട്ടുകയായിരുന്നു എന്ന് പറയുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടുമ്പോഴേക്കും ഇന്നാവോയിൽ എത്തിയവർ രക്ഷപ്പെപട്ടിരുന്നു. എട്ടോളം പേർ ഇന്നാവോയിൽ ഉണ്ടായിരുന്നു. ഇതോടെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. അന്തിക്കാട് പൊലീസ് എത്തി ആക്രമണത്തിനു ഇരയായ നാലുപേരെയും വിശദമായി ചോദ്യം ചെയുന്നതിനായി സ്റ്റേഷനിൽ കൊണ്ടു പോയി. വാഹനക്കച്ചവടവുമായി ബന്ധപ്പെട്ട് വിളിച്ചു വരുത്തിയതാണ് തങ്ങളെ എന്നാണ് ആക്രമണത്തിനു ഇരയായവർ പറയുന്നത്. എന്നാൽ കുഴൽ സംഘങ്ങൾ ആണോ എന്നും സംശയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |