
വക്കം:അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറില്ലാത്തത് രോഗികളെ വലയ്ക്കുന്നു.തീരദേശവാസികളുടെ ഏകാശ്രയ കേന്ദ്രമായ ആശുപത്രിയിലാണ് രണ്ട് മാസത്തിലേറേയായി ഡ്രൈവറില്ലാതെ ആംബുലൻസ് പൊടിപ്പിടിച്ച് ഷെഡിൽ കിടക്കുന്നത്.
ഈ വാഹനത്തിലായിരുന്നു അടിയന്തര സാഹചര്യങ്ങളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് സൗജന്യമായി രോഗികളെ എത്തിച്ചിരുന്നത്.താത്കാലിക തസ്തികയിൽ ജോലി ചെയ്തിരുന്ന ഡ്രൈവർ രാജിവച്ചതോടെയാണ് ആംബുലൻസ് ഷെഡിലായത്.
പുതിയ ഡ്രൈവറിനെ നിയമിക്കാൻ ഗ്രാമപഞ്ചായത്ത് ഇതുവരെ തയ്യാറായിട്ടില്ല.എത്രയും പെട്ടെന്ന് എംപ്ലോയ്മെന്റ് വഴി ഈ തസ്തികയിലേക്ക് നിയമനം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
രണ്ട് ആംബുലൻസുണ്ടെങ്കിലും
ആശുപത്രിക്ക് രണ്ട് ആംബുലൻസുകളാണ് ഉള്ളത്.ഒരെണ്ണം പാലിയേറ്റിവ് കെയർ രോഗികളുടെ പരിചരണങ്ങൾക്കും മറ്റുമായി ഉപയോഗിക്കുകയാണ്.മറ്റൊരു വാഹനം പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.ഈ വാഹനമാണ് കഴിഞ്ഞ രണ്ടു മാസക്കാലമായി ഡ്രൈവറില്ലാത്തതിനെ തുടർന്ന് പാർക്കിംഗ് ഷെഡിൽ പൊടിപ്പിടിച്ച് കിടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |