അടിമാലി : ദേവികുളം നിയോജക മണ്ഡലതല അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം പള്ളിവാസലിൽ നടന്നു. 'ആരോഗ്യകരമായ വാർദ്ധകൃത്തിന് യോഗ ' എന്ന സന്ദേശത്തോടെ നാഷണൽ ആയുഷ് മിഷൻ , ഭാരതീയ ചികിത്സാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ് ആദിമഖ്യത്തിൽ നടന്ന പരിപാടി
പള്ളിവാസൽപഞ്ചായത്ത് പ്രസിഡന്റ് മായ ഷാജു ഉദ്ഘാടനം ചെയ്തു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തേജസ് കെ ജോസ് അദ്ധ്യക്ഷത വഹിച്ചു. ബൈസൺവാലി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ:..കെ. രഹിന യോഗദിന സന്ദേശം നല്കി.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സുകന്യ , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീദേവി മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമറ്റി ചെയർമാൻ സി.സിദ്ധാർത്ഥ്,മെമ്പർമാരായ റൂബി എ. ഐ, എസ്. കെ. വിജയൻ , ബെന്നി ഫിലിപ്പ് , കെ. ആർ. രതീഷ് , സെക്രട്ടറി ജോഷി എം മാണി , പള്ളിവാസൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: സെബിൻ ജോസഫ് , ഡോ: ബിപിന മേരി വർഗീസ് എന്നിവർ സംസാരിച്ചു.
യോഗാ പരിശീലനവും യോഗാ ഡാൻസും ഉണ്ടായിരുന്നു. വിവിധ യോഗ പരിശീലന പരിപാടികൾക്ക് നാഷണൽ ആയുഷ് മിഷൻ യോഗ പരിശീലകരായ ഡോ. വിനു റാംമോഹൻ, എ.എസ്.സുനില , ഡോ : ബീമ , ഡോ :.ഹിമ ചന്ദ്രൻ , ഡോ : മറീന , ഡോ: ജ്യോതിസ് , ജോജിൻ കെ ജോസ് എന്നിവർ നേതൃത്വം നല്കി. വിവിധ യോഗ ക്ലബ് അംഗങ്ങൾ , ആയുഷ് ജീവനക്കാർ , വിദ്യാർത്ഥികൾ, ആശാ പ്രവർത്തകർ , കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |