
പാറശാല: പകലും രാത്രിയിലും ബീക്കൺ ലൈറ്റിട്ട് ഹോൺ മുഴക്കി പാഞ്ഞ കാർ ഒടുവിൽ പാറശാല മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായി. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശത്താണ് സ്വകാര്യ വാഹനം വിലസിയത്. ദിവസവും പലതവണ ബീക്കൺ ലൈറ്റ് തെളിച്ചും അമിത വേഗത്തിലും ഉച്ചത്തിൽ ഹോൺ മുഴക്കിയുമാണ് ഈ വാഹനം ഓടിക്കൊണ്ടിരുന്നത്. പാറശാല അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി.ആർ.നിതിന്‍, സുനിൽരാജ്, അൻസാരി എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്. കേരള രജിസ്‌ട്രേഷനിലുള്ള കാർ പാറശാല ചെറുവാരക്കോണം സി.എസ്.ഐ ലാ കോളജിന് സമീപത്തായാണ് പാർക്ക് ചെയ്യുന്നതെന്ന് കണ്ടെത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് മോട്ടോർ വാഹന വകുപ്പ് സംഘം വാഹനം കിടന്ന സ്ഥലത്തെത്തി പിടികൂടി വാഹനത്തെ ആർ.ടി ഓഫിസിൽ എത്തിച്ചു. വാഹനം ഓടിച്ച ആളെക്കുറിച്ചുള്ള തുടർ അന്വേഷണം നടന്നുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |