SignIn
Kerala Kaumudi Online
Monday, 29 June 2026 2.17 AM IST

വാമനപുരം,കല്ലറ പഞ്ചായത്ത് അതിർത്തികളിൽ വെള്ളമില്ലാതെ ഒരു മാസം

ddd

വെഞ്ഞാറമൂട്: വാമനപുരം,കല്ലറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് ഒരു മാസം.തറതലക്കുന്ന് കോളനി,കുമ്പളത്തുംപാറ എൽ.പി.എസ്,മിതൃമ്മല,കോണത്തുമുക്ക്,ഇരുളൂർ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ കടുത്ത ദുരിതത്തിലായിരിക്കുന്നത്.

തുടർച്ചയായി കുടിവെള്ളം മുടങ്ങിയതോടെ നാട്ടുകാർ കല്ലറ,ആറ്റിങ്ങൽ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനിയർമാരെ നിരന്തരം ബന്ധപ്പെട്ടിരുന്നു.തുടർന്ന് ഒന്നോ രണ്ടോ ദിവസം ജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും, താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് വെള്ളം കിട്ടിയത്. കോണത്തുമുക്ക്,തറതലക്കുന്ന്,ഇരുളൂർ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.എത്രയും വേഗം ജലവിതരണം പൂർവസ്ഥിതിയിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കാലവർഷം ചതിച്ചതോടെ പ്രദേശത്തെ കിണറുകൾ വറ്റിവരണ്ടു.പൈപ്പ് വെള്ളവും മുടങ്ങിയതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്.

ഇടയ്ക്ക് കുറച്ച് മഴ ലഭിച്ചെങ്കിലും കിണറുകളിലും ജലാശയങ്ങളിലും വെള്ളമായിട്ടില്ല

പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വിശദീകരണം

പല സ്ഥലങ്ങളിലും പ്രധാന പൈപ്പുകൾ പൊട്ടിയതും വാൽവുകൾക്കുണ്ടായ സാങ്കേതിക തകരാറുമാണ് ജലവിതരണം തടസപ്പെടാൻ കാരണമായതെന്ന് അധികൃതർ പറയുന്നു.

നിലവിലുള്ള തകരാറുകൾ പരിഹരിച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പൂർണമായ പരിഹാരം കാണും

വാട്ടർ അതോറിട്ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL