SignIn
Kerala Kaumudi Online
Sunday, 28 June 2026 2.34 AM IST

നാടിന് നോവായി ആരതി

READ ENGLISH VERSION
jeevanodukkiya

വർക്കല: സ്ത്രീധനമായി കൊടുത്ത സ്വർണമെല്ലാം പണയം വയ്‌ക്കുകയും സ്ത്രീധത്തിനായി വീണ്ടും ആവശ്യം ഉന്നയിക്കുകയും ചെയ്‌തതോടെ തുടങ്ങിയ കലഹം മകളുടെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് വൃദ്ധമാതാപിതാക്കൾ കരുതിയില്ല.
ഇന്നലെ ആറ്റുകാൽ ചിറമുക്ക് എസ്.എം.എൻ 5ൽ അംബിക സദനത്തിൽ ആത്മഹത്യ ചെയ്ത ആരതി (26 )യുടെ വിയോഗ വാർത്തയിൽ വേദനിക്കുകയാണ് വർക്കല ചെമ്മരുതി വടശേരിക്കോണം നിവാസികൾ. മകളുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിന് ശേഷം വടശ്ശേരിക്കോണത്തെ കുടുംബ വീട്ടിലെത്തിച്ചപ്പോൾ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു മാതാപിതാക്കളായ ബൈജുവും ജിനുവും. രാത്രി 7മണി കഴിഞ്ഞD വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി. ഗൾഫിലായിരുന്ന പിതാവ് ബൈജു മകളുടെ മരണ വിവരമറിഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് നാട്ടിലെത്തിയിരുന്നു.ആതിര ഏക സഹോദരിയാണ്.
പ്രവാസിയായ ബൈജു, സഹകരണസംഘത്തിൽ നിന്ന് വായ്പയെടുത്താണ് മകളെ വിവാഹം ചെയ്തയച്ചത്. അതുൽ, സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജർ എന്നാണ് തങ്ങളെ ധരിപ്പിച്ചതെന്നും എന്നാൽ ലോൺ സെക്ഷനിലെ എക്സിക്യൂട്ടീവാണെന്ന് വിവാഹശേഷമാണ് അറിഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു.
ധനകാര്യ സ്ഥാപനത്തിലെ അതുലിന്റെ ജോലി സൗകര്യവും ആരതിയുടെ പഠനത്തിന്റെ സൗകര്യവും പറഞ്ഞാണ് അതുൽ ആറ്റുകാലിൽ വാടക വീടെടുത്തത്. അതുലിന്റെ അനുജനും ഈ വാട്ടിൽ തന്നെയായിരുന്നു. രാവിലെ ഒരുമിച്ച് വീട്ടിൽ നിന്ന് ഇറങ്ങുന്ന ഇരുവരും വൈകിട്ട് തിരിച്ചെത്തും. സമീപവാസികളുമായി യാതൊരു ബന്ധവും അതുലിനില്ല. ആരതി മാത്രമാണ് പരിസരവാസികളുമായി സംസാരിച്ചിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആരതി സംസാരിച്ചപ്പോൾ ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ചില്ലെന്ന വിവരം കണ്ണീരോടെ പറഞ്ഞിരുന്നതായിസമീപ വാസിയായ ബേബി പറയുന്നു.

ഭർത്താവുമായുള്ള പ്രശ്‍നങ്ങൾ പലപ്പോഴായി ആരതി വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ കുടുംബ ജീവിതമാകുമ്പോൾ അഡ്ജസ്റ്റ് ചെയ്യണമെന്ന ഉപദേശമാണ് ബന്ധുക്കൾ നൽകിയത്. അങ്ങനെയാണ് ആരതി ഒരുപാട് സഹിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവദിവസം വീട്ടിലുണ്ടായ വഴക്കിന് ശേഷം മാനസികമായി തളർന്ന ആരതി, ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞശേഷമാണ് മുറിയിൽ കയറി വാതിൽ അടച്ചത്. എന്നാൽ ആ സമയത്ത് അതുൽ സിറ്റ്ഔട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL