കുളത്തൂർ: വാടക അപ്പാർട്ട്‌മെന്റിലെ പെൺവാണിഭ കേന്ദ്രം റെയ്ഡ് ചെയ്‌ത് വിദേശികളായ യുവതികളെയും നടത്തിപ്പുകാരായ രണ്ട് യുവാക്കളെയും തുമ്പ പൊലീസ് അറസ്റ്റുചെയ്‌തു. തായ്‌ലാൻഡ് സ്വദേശികളായ സിറിലക്ക് (42),സുകന്യ കൂൻസ് (29),കണിയാപുരം പറമ്പിൽപ്പാലം ആസിഫ് മൻസിലിൽ ആസിഫ് (28),പോത്തൻകോട് കീഴ്‌തോന്നക്കൽ അഞ്ജുഭവനിൽ ആദീഷ് കൃഷ്ണൻ (28) എന്നിവരെയാണ് അറസ്റ്റുചെയ്‌തത്.
തായ്‌ലാൻഡിൽ നിന്ന് മനുഷ്യക്കടത്തിലൂടെ നാട്ടിലെത്തിച്ച യുവതികളെ കുളത്തൂർ കുഴിവിള ഞാറ്റടിത്തലയ്ക്കലിലെ അപ്പാർട്ട്മെന്റിൽ താമസിപ്പിച്ചാണ് യുവാക്കൾ പെൺവാണിഭം നടത്തിയത്.
യുവതികളുടെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. ദേശീയ സുരക്ഷാ ഏജൻസി
നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |