SignIn
Kerala Kaumudi Online
Friday, 10 July 2026 4.17 AM IST

ആറ്റിൻപുറം റോഡിൽ മണ്ണിടിച്ചിൽ

photo

നെടുമങ്ങാട്: പനവൂർ-പേരയം റോഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ പതിവാകുന്നു. ആറ്റിൻപുറം പാലം മുതൽ കൊപ്പം വരെയുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ രൂക്ഷം. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കൊപ്പത്തിന് സമീപത്തെ കൊടുംവളവിനോട് ചേർന്ന രണ്ടിടങ്ങളിൽ വശത്തെ മൺതിട്ടയിടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. മണ്ണടിഞ്ഞതോടെ ഓടകൾ പൂർണമായും അടഞ്ഞ അവസ്ഥയാണ്. റോഡിൽ ചെളി നിറഞ്ഞതോടെ ഇതുവഴിയുള്ള ഇരുചക്രവാഹന യാത്രയും ഭീഷണിയാണ്. മൺതിട്ടയിലെ മരങ്ങളും കടപുഴകി വീഴാൻ സാദ്ധ്യതയുള്ളതിനാൽ എത്രയും പെട്ടെന്ന് അവ മുറിച്ചുമാറ്രാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL