SignIn
Kerala Kaumudi Online
Friday, 10 July 2026 2.11 AM IST

ആറ്റിങ്ങലിൽ കോടതി കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്ന്

judishil-cot

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ കോടതി കെട്ടിടങ്ങൾ കാലപ്പഴക്കം കാരണം അപകടഭീതിയിലെന്ന് അഭിഭാഷകരും കക്ഷികളും. ആറ്റിങ്ങലിലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി,ഫാസ്റ്റ് ട്രാക്ക് കോടതി,സബ് കോടതി,മീഡിയേഷൻ സെന്റർ,ക്ലാർക്ക് മാരുടെ കെട്ടിടം,ലീഗൽ സർവീസ് കമ്മിറ്റിയുടെ കെട്ടിടം അങ്ങനെ നീളുന്നു കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ. ഇതിൽ ഫാസ്റ്റ് ട്രാക്ക് കോടതി,ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി,കുടുംബ കോടതി,ലീഗൽ സർവീസ് കമ്മിറ്റി എന്നീ കെട്ടിടങ്ങളുടെ മേൽക്കൂരകൾ ടാർപോളിൻ ഷീറ്റ്കൊണ്ട് മൂടിയ നിലയിലാണ്.കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് അധികൃതരെ രേഖാമൂലം അറിയിച്ചപ്പോഴാണ് ട്രാർപാളിൻ കൊണ്ട് മൂടിയത്.

 ചിതലരിച്ച് മേൽക്കുര

ചിതലരിച്ച മേൽക്കുരയ്ക്ക്കീഴിൽ മഴക്കാലത്ത് ഭീതിയോടെയാണ് നിത്യവും കോടതി പ്രവർത്തിക്കുന്നത്. ചിറയിൻകീഴ് താലൂക്കോഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിപ്പോൾ ജൂഡിഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോടതിയായി പ്രവർത്തിക്കുന്ന ഒരു കെട്ടിടത്തിൽ തിരുവിതാംകൂറിന്റെ രാജമുദ്ര‌യും പതിച്ചിട്ടുണ്ട്. പണ്ട് അതിനെ ഹ്ജൂർ കച്ചേരി എന്നാണ് അറിയപ്പെട്ടിരുന്നത്.

നിത്യവും അനേകം പേരെത്തുന്ന കുടുംബ കോടതിയും ഫാസ്റ്റ് ട്രാക്ക് കോടതിയും പരിസരവും അപകട ഭീതിയിൽ തന്നെ. മഴക്കാലത്തെ ചോർച്ച തടയാൻ ടാർപോളിൻ കൊണ്ട് മേൽക്കൂരമൂടിയ നിലയിലാണിപ്പോൾ പല കോടതി കെട്ടിടങ്ങളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL