SignIn
Kerala Kaumudi Online
Friday, 10 July 2026 2.11 AM IST

നദികളുടെ അതിർത്തി നിർണയിക്കാൻ ഹർജി

കൊച്ചി: സംസ്ഥാനത്തെ നദികളുടെ അതിർത്തി ശാസ്ത്രീയമായി നിർണയിച്ച് അടയാളപ്പെടുത്തുന്നതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
പരിസ്ഥിതി സംഘടനയായ തണൽവേദിയുടെ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സ്വദേശി എസ്. ഉണ്ണിക്കൃഷ്ണനാണു പൊതുതാത്പര്യ ഹർജി നൽകിയത്.
ശാസ്ത്രീയമായി അതിരുകൾ നിർണയിക്കാനും കൈയേറ്റം തടയാനുമായി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കൽ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു 2023 ജനുവരി 15ലെ സർക്കാർ ഉത്തരവ്. ഇത് ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. പലയിടങ്ങളിലും സർവേ പൂർത്തിയായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഉത്തരവ് ആറു മാസത്തിനകം നടപ്പാക്കാൻ നിർദ്ദേശം നൽകുക, സർവേ സെല്ലുകൾ രൂപീകരിക്കുക, കൈയേറ്റക്കാരെ ഒഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL