
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഉച്ചക്ക് ശേഷം ഒ.പിയിൽ ഡോക്ടർമാരില്ല. ക്യൂ നിന്ന് മടുത്ത രോഗികൾ മടങ്ങിപ്പോകുകയാണിപ്പോൾ. കഴിഞ്ഞ ദിവസം ജില്ലാ ജനറൽ ആശുപത്രിയിൽ ക്യൂ നിന്ന ശേഷം ചികിത്സ കിട്ടാതെ രോഗി കുഴഞ്ഞു വീണ സംഭവത്തിന് ശേഷം ആശുപത്രി അധികൃതർ രോഗികളോട് കടുത്ത അലംഭാവം കാണിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ വൈകിട്ട്
4.30ന് ഡോക്ടറെ കാണാനെത്തിയവർക്ക് 7മണിയായിട്ടും കാണാൻ കഴിഞ്ഞില്ലെന്നാണ് രോഗികൾ പറയുന്നത്. ഒരു ഡോക്ടർ മാത്രമേ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നുള്ളു.
ഉച്ചയ്ക്ക് 1ന് ഒ.പി അടച്ചാൽ പിന്നീട് ക്യാഷ്വാലിറ്റിയാണ് രോഗികൾക്കാശ്രയം. പനി പടർന്ന് പിടിക്കുന്നതോടെ ദിവസേന രണ്ടായിരത്തിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.ട്രോമാ കെയറും പ്രവർത്തിക്കുന്നില്ല.
പ്രവർത്തിക്കാത്ത ട്രോമാ കെയർ യൂണിറ്റ്
ജില്ലാ ആശുപത്രിയിൽ ട്രോമാ കെയർ യൂണിറ്റ് എന്ന വലിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളതല്ലാതെ ഇതിൽ പറയുന്ന യാതൊരു സൗകര്യവുമില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം രോഗി കുഴഞ്ഞ് വീണ് മരിക്കാൻ ഇടയായ സാഹചര്യവും ട്രോമാ കെയർ സംവിധാനം ഇവിടെ ഇല്ലാത്തത് കാരണമാണ്.
വേണ്ടത്
ഇന്നലെ മണിക്കൂറുകളോളംരോഗികളെ പരിശോധിക്കാൻ ക്യാബിനിൽ ഡോക്ടറുണ്ടായില്ല.
രോഗി മരിക്കാനിടയായ സംഭവത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ ജോലിയിൽ നിന്നും മാറ്റിയതല്ലാതെ, യാതൊരു അടിയന്തര നവീകരണ പ്രവർത്തനവും ഇവിടെ നടപ്പാക്കിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |