
തിരുവനന്തപുരം: പേട്ട എസ്.എൻ.ഡി.പി ഹാളിന് സമീപം തീപിടിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കി.കൂട്ടിയിട്ടിരിക്കുന്ന ചപ്പുചവറുകൾക്കാണ് തീ പിടിച്ചത്.ഉടനെ ഫയർ ഫോഴ്സ് എത്തിയതിനാൽ വൻ അപകടം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.ദിനസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കരിയിലകൾക്കും പ്ളാസ്റ്റിക്ക് ഉൾപ്പെടുന്ന ചപ്പ് ചവറുകൾക്കുമാണ് തീപിടിച്ചത്. ഇരുചക്രവാഹനങ്ങൾ,ഓട്ടോറിക്ഷകൾ,കാറുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ തീ പിടിച്ചതിന്റെ സമീപത്ത് പാർക്ക് ചെയ്തിരുന്നു. ഉടൻ തന്നെ പരിസരവാസികൾ ഫയർഫോഴ്സിനെ അറിയിക്കുകയും തുടർന്ന് ചാക്ക ഫയർഫോഴ്സ് യൂണിറ്റിൽ നിന്നെത്തിയ സംഘം തീ അണയ്ക്കുകയുമായിരുന്നു. കൂട്ടിയിട്ടിരിക്കുന്ന ചപ്പു ചവറുകൾക്ക് മീതെ സിഗററ്റ് പോലുള്ളവ കത്തിച്ച് വലിച്ചറിഞ്ഞതാകാം പെട്ടന്നുണ്ടായ തീപിടിത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലും പേട്ട റെയിൽവേ സ്റ്റേഷന് സമീപം രാത്രികാലങ്ങളിൽ തീപിടിച്ചിരുന്നു.അന്നും ഉടനെ ഫയർഫോഴ്സെത്തി മണികൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |